പിറവം ബിപിസിയിലെ സെമിനാറിന് ഇന്ന് സമാപനം
1494071
Friday, January 10, 2025 4:56 AM IST
പിറവം: ബസേലിയോസ് പൗലോസ് സെക്കൻഡ് കാതോലിക്കോസ് കോളജിൽ ദ്വിദിന ദേശീയ സെമിനാർ ഇന്ന് സമാപിക്കും. കോളജിലെ ഇലക്ട്രാണിക്സ്, കോമേഴ്സ്, ഇംഗ്ളീഷ് വിത്ത് ജേർണലിസം വകുപ്പുകളും ഐക്യുഎസിയും മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിണിത്.
കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജി രജിസ്ട്രാർ പ്രഫ. എ.യു. അരുൺ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ: ഇന്നോവേഷൻസ് ഇൻ ഇലക്ട്രാണിക്സ്, കോമേഴ്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിലാണ് സെമിനാർ.
മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസ് ഡയറക്ടർ ഏബ്രഹാം കെ. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രസിദ്ധീകരിക്കുന്ന ഗവേഷണ ജേണലിന്റെ കവർ പേജ് പ്രകാശനം ഇലക്ട്രോണിക്സ് വിഭാഗം മേധാവി ജീൻ വർഗീസ് നിർവഹിച്ചു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എംജി സർവകലാശാല സിൻഡിക്കേറ്റംഗം എ.എസ്. സുമേഷ് മുഖ്യാതിഥിയാകും. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം മുനിസിപ്പൽ കൗൺസിലർ അജേഷ് മനോഹർ സമ്മാനിക്കും.