ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
1493632
Wednesday, January 8, 2025 10:44 PM IST
കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മാണിക്കമംഗലം കളരിക്കൽ പരേതനായ ശശിധരന്റെ മകൻ അനിൽകുമാർ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത്തിനു പരിക്കേറ്റു. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു അപകടം.
മറ്റൂരിൽ പോയി ബൈക്കിൽ തിരികെ വരവെയാണ് അനിൽകുമാറും സുഹൃത്തും അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് അനിൽ കാനയിലേക്ക് തെറിച്ചു വീണു. ഇതുവഴി വന്നവരാണ് വഴിയിൽ കിടന്ന ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് അനിൽ മരിച്ചത്. കേബിൾ ടിവി ജീവനക്കാരനായിരുന്നു. ശരത് പാതാളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സുനിതയാണ് അനിൽ കുമാറിന്റെ അമ്മ. സഹോദരൻ: അഖിൽ.