അമോണിയം സിലിണ്ടറിൽ ചോർച്ച: ചരക്ക് ലോറി തിരിച്ചയച്ചു
1493773
Thursday, January 9, 2025 4:10 AM IST
ആലുവ: അമ്പതോളം അമോണിയം സിലിണ്ടറുകൾ കയറ്റിവന്ന ലോറിയിൽ നിന്ന് ചോർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചയച്ചു. ഇന്നലെ രാവിലെ ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിനു മുന്നിലാണ് സംഭവം നടന്നത്.
എടയാർ വ്യവസായ മേഖലയിലെ ജി.കെ ഗ്യാസ് കെമിക്കൽസിൽ നിന്നും കീഴ്മാട് എടയപ്പുറത്തെ കമ്പനിയിലേക്ക് കൊണ്ടുപോയ അമ്പതോളം വരുന്ന അമോണിയം സിലിണ്ടറുകളിൽ ഒന്നിന്റെ വാൽവിൽ നിന്നാണ് വാതകം ചോർന്നത്.
ഉടൻ ലോറി ഡ്രൈവർ അഗ്നിരക്ഷാസേന, കമ്പനി ടെക്നീഷ്യന്മാർ എന്നിവരെ വിളിച്ചുവരുത്തി. ഇവർ ചോർച്ച താത്കാലികമായി അടയ്ക്കുകയായിരുന്നു. എന്നാൽ സുരക്ഷപരിഗണിച്ച് വാഹനം വീണ്ടും എടയാറിലെ കമ്പനിയിലേക്ക് തിരിച്ചുവിട്ടു.