കർഷകസ്വരാജ് സത്യഗ്രഹം: മുഖ്യമന്ത്രിക്ക് നിവേദനമയച്ചു
1513505
Wednesday, February 12, 2025 7:38 AM IST
വെള്ളരിക്കുണ്ട്: വന്യമൃഗശല്യമുൾപ്പെടെ കാർഷിക മേഖലയിലെ സുപ്രധാന ആവശ്യങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിനു മുന്നോടിയായി മുഖ്യമന്ത്രിക്ക് നിവേദനമയച്ചു.
കർഷകർ വെള്ളരിക്കുണ്ട് ടൗണിലൂടെ പ്രകടനമായി പോസ്റ്റ് ഓഫീസിലെത്തിയാണ് നിവേദനമയച്ചത്. സംസ്ഥാന ജൈവകർഷക അവാർഡ് ജേതാവ് ഡോളി ജോസഫ് മുഖ്യമന്ത്രിക്കുള്ള നിവേദനം പോസ്റ്റ് ഓഫീസിലേൽപ്പിച്ചു.
പഞ്ചായത്തംഗം പി.സി. രഘുനാഥൻ, സമരസമിതി നേതാക്കളായ ബേബി ചെമ്പരത്തി, ഷാജൻ പൈങ്ങോട്ട്, മധു എസ്. നായർ, ജോർജ് തോമസ്, ജോസ് മണിയങ്ങാട്ട്, സണ്ണി പൈകട എന്നിവർ നേതൃത്വം നൽകി.