പിണറായി പുതിയകാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ മലയാളികളെ പ്രാപ്തനാക്കിയ ഭരണാധികാരി: എ. വിജയരാഘവന്
1512194
Saturday, February 8, 2025 1:35 AM IST
കാഞ്ഞങ്ങാട്: സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം പുതിയ കാലത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമ്പോള്‍ ആ വെല്ലുവിളികളെ നേരിടാന്‍ മലയാളികളെ പ്രാപ്തനാക്കിയ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത പൂര്‍ത്തിയാകുമ്പോള്‍ കാഞ്ഞങ്ങാട് നിന്ന് നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താന്‍ കഴിയും. ഈ നല്ല മാറ്റങ്ങളെ ഇവിടുത്തെ പ്രതിപക്ഷത്തിന് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. കമ്യൂണിസ്റ്റുകള്‍ കാളവണ്ടി മതിയെന്നു പറഞ്ഞവരാണെന്നും കംപ്യൂട്ടറിനെതിരെ സമരം ചെയ്തവരാണെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനൊരു ശാസ്ത്രീയ കാഴ്ചപ്പാടുണ്ടാകും. ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ ഓരോ മനുഷ്യനെയും വര്‍ഗീയവാദികളാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന്റെ പ്രതിഫലനമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ കണ്ടെതെന്നും വിജയരാഘവന് ആരോപിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്, പി. കരുണാകരന്, മുന്‍ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രന്, സി.കെ. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി കെ. രാജ്മോഹന്‍ സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മിറ്റിയില്‍
ഒമ്പതു പുതുമുഖങ്ങള്‍
സിപിഎമ്മിന്റെ 36 അംഗ ജില്ലാ കമ്മിറ്റിയില്‍ രണ്ടുവനിതകള്‍ ഉള്‍പ്പടെ ഒമ്പതു പുതുമുഖങ്ങള്‍. പ്രായാധിക്യവും അനാരോഗ്യവും മൂലം എം.വി. ബാലകൃഷ്ണന്, പി. രഘുദേവന്‍, കെ. കുഞ്ഞിരാമന്, എം.വി. കൃഷ്ണന്, പി. അപ്പുക്കുട്ടന്, എം. ലക്ഷ്മി, കെ. സുധാകരന് എന്നിവരെ ഒഴിവാക്കി.
ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന കയ്യൂര്‍-ചീമേനി പ്രസിഡന്റായ കെ.പി. വത്സലന്‍ കഴിഞ്ഞവര്‍ഷം മരണപ്പെട്ടിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍പെട്ട കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
ജില്ലാ കമ്മിറ്റിയംഗങ്ങള്‍
എം. രാജഗോപാലന്‍, പി. ജനാര്ദ്ദനന്, കെ.വി. കുഞ്ഞിരാമന്, വി.കെ. രാജന്, സാബു ഏബ്രഹാം, കെ.ആര്. ജയാനന്ദ, വി.വി. രമേശന്, സി. പ്രഭാകരന്, എം. സുമതി, വി.പി.പി. മുസ്തഫ, ടി.കെ. രാജന്, സിജി മാത്യു, കെ. മണികണ്ഠന്, ഇ. പദ്മാവതി, പി.ആര്. ചാക്കോ, ഇ. കുഞ്ഞിരാമന്, സി. ബാലന്, ബേബി ബാലകൃഷ്ണന്, സി.ജെ. സജിത്, ഒക്ലാവ് കൃഷ്ണന്, കെ.എ. മുഹമ്മദ് ഹനീഫ്, എം. രാജന്, കെ. രാജ്മോഹന്‍, ഡി. സുബ്ബണ്ണ ആള്‍വ, ടി.എം.എ. കരീം, പി.കെ. നിഷാന്ത്, കെ.വി. ജനാര്ദ്ദനന്.
പുതുമുഖങ്ങള്‍
മാധവന് മണിയറ, രജീഷ് വെളളാട്ട്, ഷാലു മാത്യു, പി.സി. സുബൈദ, എം. മാധവന്, പി.പി. മുഹമ്മദ് റാഫി, മധു മുദിയക്കാല്‍, ഓമന രാമചന്ദ്രന്, സി.എ. സുബൈര്‍.