മാതൃവേദി നേതൃസംഗമം നടത്തി
1512306
Sunday, February 9, 2025 1:50 AM IST
കാഞ്ഞങ്ങാട്: തലശേരി അതിരൂപത 2025 സമുദായ ശാക്തീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാതൃവേദി ഭാരവാഹികൾക്ക് ക്രിസ്തീയ നേതൃത്വത്തിന്റെ സവിശേഷതകളിൽ പരിശീലനം നൽകുന്നതിനും സമൂഹത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ പ്രാപ്തരാക്കുന്നതിനുമായി നേതൃസംഗമം നടത്തി.
പനത്തടി, കാസർഗോഡ്, കാഞ്ഞങ്ങാട് മേഖലകളിൽ 2025-26 വർഷം മാതൃവേദി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നല്ലയിടയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നേതൃസംഗമം വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത സീറോ മലബാർ മാതൃവേദി പ്രസിഡന്റ് സിസി ആന്റണി അധ്യക്ഷത വഹിച്ചു.
മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് എന്നിവർ ക്ലാസ് നയിച്ചു. ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, വൈസ് പ്രസിഡന്റ് മേഴ്സി, സെക്രട്ടറി ലിൻസി, ജോയിന്റ് സെക്രട്ടറി വത്സമ്മ, ട്രഷറർ റെജീന, സെനറ്റ് അംഗം ജിജി, ബ്രദർ സ്കറിയ എന്നിവർ നേതൃത്വം നല്കി. 34 ഇടവകകളിൽ നിന്നായി നൂറോളം അമ്മമാർ സംബന്ധിച്ചു.