അന്താരാഷ്ട്ര ആരോഗ്യ സമ്മേളനം നടത്തി
1512312
Sunday, February 9, 2025 1:50 AM IST
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തായ്ലഡിലെ മഹിദോള്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തല്‍-ഭാവിയിലേക്കുള്ള പാതയും പഠനങ്ങളും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്കിയ സെഷനുകളും ചര്‍ച്ചകളും നടന്നു.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. മഹിദോള്‍ യൂണിവേഴ്സിറ്റി പൊതുജനാരോഗ്യ വിഭാഗം ഡപ്യൂട്ടി ഡീന്‍ പ്രഫ. സൂപ്പാ പെംഗ്പിഡ്, നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ പ്രഫ. അതുല്‍ കോട്ട്വാള് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. ടി. സുന്ദരരാമന്‍, പ്രഫ. ചെറിയാന് വര്‍ഗീസ്, ഡോ. ജെറാര്‍ഡ് എം. സെല്‍വം, ഡോ. പ്രമീള ബരാള്‍, ഡോ. അഭയ് ശുക്ല, പ്രഫ. ജവഹര്‍ എസ്.കെ. പിള്ള, ഡോ. മാധവി ഭാര്‍ഗവ, ഗ്രേസി മത്തായി, ഡോ. പരാഗ് ഭാമറെ, പ്രഫ. ഇന്ദ്രാനില്‍ മുഖോപാധ്യായ, പ്രഫ. കാള്‍ പെല്റ്റ്സര്, പ്രഫ. രവിപ്രസാദ് വര്‍മ, ഡോ. വി. ജിതേഷ്, ഡോ. ആര്. വികാഷ്, ഡോ. ബി. സന്തോഷ്, ഡോ. ജോസഫ് ഫ്രാന്‍സിസ് മുഞ്ചാട്ട്, പ്രേം ആനന്ദ്, ഡോ. സ്നേഹ നികം, ഡോ. കെ.യു. സാബു എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
അമല കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ (റിസര്‍ച്ച്) പ്രഫ. വി. രാമന്‍കുട്ടി സമാപന പ്രഭാഷണം നടത്തി. വകുപ്പ് അധ്യക്ഷന്‍ പ്രഫ. മാത്യു ജോര്‍ജ്, ഡോ. പ്രവീണ്‍ ബാലഭാസ്കര നിന എന്നിവർ പ്രസംഗിച്ചു.