കാട്ടുതീ ബോധവത്കരണവും വനപഠനയാത്രയും
1512630
Monday, February 10, 2025 1:38 AM IST
റാണിപുരം: വനം വകുപ്പ് കാസര്‍ഗോഡ് സാമൂഹ്യ വനവത്കരണ വിഭാഗം എടനീര്‍ സ്വാമിജീസ് എച്ച്എസ്എസ് ഫോറസ്ട്രി ക്ലബ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ക്കായി റാണിപുരം ഇക്കോ ടൂറിസം സെന്ററില്‍ കാട്ടുതീ ബോധവത്കരണ ക്ലാസും വനപഠനയാത്രയും നടത്തി.
ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്, നാച്വറലിസ്റ്റ് കെ.എം. അനൂപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം. സുന്ദരന്‍, പി.സി. യശോദ, കെ.ആര്. വിജയനാഥ് എന്നിവര്‍ ക്ലാസെടുത്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.ജെ. അഞ്ജു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീപതി വാര്യര്‍, അധ്യാപകരായ പി.എം. സജി, കെ.എസ്. ശ്രീകല, ലിജോ സെബാസ്റ്റ്യന്‍, എന്‍എസ്എസ് വോളന്റിയര്‍ നന്ദഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.