ആര്‍ടി ഓഫീസ് മാര്‍ച്ച് നടത്തി
1513496
Wednesday, February 12, 2025 7:38 AM IST
കാസര്‍ഗോഡ്: നിരന്തരം പരാതി നല്‍കിയിട്ടും അനധികൃതമായി ഓടുന്ന കള്ള ടാക്സികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ആര്‍ടി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
തുടര്‍ന്ന് നടന്ന ഉപരോധ സമരം സംസ്ഥാന ട്രഷറര്‍ സജീഷ് ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. ഉമേഷ് കള്ളാര്‍ അധ്യക്ഷത വഹിച്ചു. വിനീഷ് തൃക്കരിപ്പൂര്‍, ബഷീര്‍ വെള്ളരിക്കുണ്ട്, കുഞ്ഞിരാമന് പാലക്കുന്ന്, ശ്രീധരന് ഉദുമ, ശിവരാജ് ബോവിക്കാനം, ശശി പാണത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.