എൻ.ടി. ജോസഫിനെ അനുസ്മരിച്ചു
1513500
Wednesday, February 12, 2025 7:38 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരിയുടെ ശില്പിയായി വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് നേതാവ് എൻ.ടി. ജോസഫിന്റെ പതിമൂന്നാം ചരമവാർഷികദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, സോജൻ കുന്നേൽ, അഗസ്റ്റിൻ ജോസഫ്, ജോൺസൺ മുണ്ടമറ്റം, ബേബി കോണിക്കൽ, ഗോപാലകൃഷ്ണൻ, സോണി, അബ്ദുള്ള, ബെന്നി എന്നിവർ പ്രസംഗിച്ചു.