കെഎസ്എസ്പിഎ മാർച്ച് നടത്തി
1512909
Tuesday, February 11, 2025 1:22 AM IST
വെള്ളരിക്കുണ്ട്: ശമ്പള, പെൻഷൻ പരിഷ്കരണ കമ്മീഷനെ ബജറ്റിൽ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറിയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സൂചകമായി ബജറ്റിന്റെറെ കോപ്പി കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു. ശാന്തമ്മ ഫിലിപ്പ്, തോമസ് മാത്യു, ബി. റഷീദ, ജി. മുരളീധരൻ, എം.കെ. ദിവാകരൻ, പി.എം. ഏബ്രഹാം, പി.എ. ജോസഫ്, കെ. കുഞ്ഞമ്പു നായർ, ജോസുകുട്ടി അറയ്ക്കൽ, എം.ഡി. ദേവസ്യ, പി.എ. സെബാസ്റ്റ്യൻ, വി.ജെ. ജോർജ്, ഷേർളി ഫിലിപ്പ്, ടി.ഒ. ത്രേസ്യ, എ.കെ. ജയിംസ്, വി.ജെ. ജയിംസ് പ്രസംഗിച്ചു.