പുഴയിൽ നിർമിച്ച മീൻകൂടും വലയും നശിപ്പിച്ചു
1512198
Saturday, February 8, 2025 1:35 AM IST
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി തൂക്കുപാലത്തിന് സമീപം പുഴയിൽ നിർമിച്ച മീൻകൂടും വലയും നശിപ്പിച്ച നിലയിൽ. സി. മോഹനന്റെ നേതൃത്വത്തിൽ നടത്തിയ കരിമീൻ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.
ഒരു വർഷത്തിലേറെ വളർച്ചയെത്തിയ ആയിരത്തിയഞ്ഞൂറോളം കരിമീനുകളെയും കാണാതായി. ഇവ കവർച്ച ചെയ്യപ്പെട്ടതാണോ പുഴയിലേക്ക് ഒഴുക്കിക്കളഞ്ഞതാണോ എന്ന് വ്യക്തമല്ല.
സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987222, 9497970165 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അറിയിച്ചു.