പറമ്പ സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് തുടക്കമായി
1512192
Saturday, February 8, 2025 1:35 AM IST
പറമ്പ: സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് ഇടവക വികാരി ഫാ. തോമസ് മരശേരിയിൽ കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. പോൾ തട്ടുപറമ്പിൽ കാർമികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് ഫാ. ജോർജ് തെങ്ങുംപള്ളി കാർമികത്വം വഹിക്കും.
നാളെ വൈകുന്നേരം നാലിനു ഫാ. ജയിംസ് അന്താര, 10 മുതൽ 14 വരെ തീയതികളിൽ വൈകുന്നേരം അഞ്ചിനു യഥാക്രമം ഫാ. അഗസ്റ്റിൻ ചാക്കാംകുന്നേൽ, ഫാ. തോമസ് മണവത്ത്, ഫാ. സാമുവൽ പുതുപ്പാടി, ഫാ. ജോസഫ് ചൊള്ളംപുഴ, ഫാ. ഏബ്രഹാം പുതുശേരി എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. നാലിന് വൈകുന്നേരം ഏഴു മുതൽ സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികാഘോഷം.