കാപ്പ: കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍
1513503
Wednesday, February 12, 2025 7:38 AM IST
കാസര്‍ഗോഡ്: കുപ്രസിദ്ധ ഗുണ്ടയും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയുമായ മധൂര്‍ ഉളിയത്തടുക്ക എസ്പി നഗറിലെ എം.എച്ച്. മൊയ്തീനെ (28) വിദ്യാനഗര്‍ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
കാപ്പ ചുമത്തപ്പെട്ട പ്രതി പിടിതരാതെ ഒളിവിളയില് കഴിഞ്ഞു വരികയായിരുന്നു. വിദ്യാനഗര്‍ സ്റ്റേഷന് പരിധിയില്‍ 10 ഓളം കേസുകളില്‍ പ്രതിയാണ്. 2019ല്‍ കഞ്ചാവ് കൈവശം വച്ച കേസ്, 2021ല്‍ ഒരാളെ തട്ടിക്കൊണ്ടുപോയി അടിച്ചു പരിക്കേല്‍പ്പിച്ച കേസ്, 2022ല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, 2023ല്‍ കഞ്ചാവ് ഉപയോഗിച്ചതിന്, 2024ല്‍ അടിപിടി, കഞ്ചാവ് ഉപയോഗം, സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിക്കുകയും പണം തട്ടിയെടുത്തനും കേസ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ മൊയ്തീന് പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.