നിയമങ്ങൾ ഭേദഗതി ചെയ്ത് വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിക്കണം: ദീപ ദാസ് മുൻഷി
1512309
Sunday, February 9, 2025 1:50 AM IST
ബോവിക്കാനം: മനുഷ്യന്റെ ആവാസവ്യവസ്ഥയിൽ കടന്നുകയറുന്ന രീതിയിൽ വന്യമൃഗ ശല്യം പെരുകുമ്പോൾ നിയമങ്ങൾ ഭേദഗതി ചെയ്ത് മനുഷ്യന്റെറെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും തെലങ്കാനയിലും വന്യമൃഗ ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികൾ മാതൃകയാക്കാൻ കേരള സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
മനുഷ്യന്റെ ജീവനും കൃഷിക്കും ഭീഷണിയായിരിക്കുന്ന വന്യമൃഗ ആക്രമണങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ബോവിക്കാനത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ദീപ ദാസ് മുൻഷി. കേരളത്തിന്റെ മലയോര മേഖലകളിൽ ഭീതിജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പട്ടണങ്ങളിൽ പോലും സ്വൈരവിഹാരം നടതതുകയാണ്. ഇതിനെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഉപവാസസമരമെന്നും അവർ പറഞ്ഞു.
കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ മന്ത്രി സി.ടി. അഹമ്മദലി, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, എംഎൽഎമാരായ എ.കെ.എം. അഷ്റഫ്, എൻ.എ. നെല്ലിക്കുന്ന്, ഇൻഫാം ഡയറക്ടർ ഫാ. ലൂക്കോസ് മാടശേരി, നേതാക്കളായ ഹക്കീം കുന്നിൽ, രമേശൻ കരുവാച്ചേരി, സൈമൺ അലക്സ്, സുബ്ബയ്യ റായ്, എ. ഗോവിന്ദൻ നായർ, ഡോ. ഖാദർ മാങ്ങാട്, കെ.കെ. രാജേന്ദ്രൻ, സാജിദ് മൗവൽ, ബി.പി. പ്രദീപ്കുമാർ, ജോമോൻ ജോസ്, രാജു കട്ടക്കയം, എം. കുഞ്ഞമ്പു നമ്പ്യാർ, എം.സി. പ്രഭാകരൻ, ടോമി പ്ലാച്ചേരി, കെ.വി. സുധാകരൻ, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, കെ.പി. പ്രകാശൻ, സി.വി. ജയിംസ്, സോമശേഖര ഷേണി, മാമുനി വിജയൻ, കല്ലഗെ ചന്ദ്രശേഖര റാവു, മിനി ചന്ദ്രൻ, കെ.ആർ. കാർത്തികേയൻ, മീനാക്ഷി ബാലകൃഷ്ണൻ, ബി.എം. ജമാൽ, കൂക്കൾ ബാലകൃഷ്ണൻ, അബ്ദുള്ളക്കുഞ്ഞി ചെർക്കള, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, രാജീവൻ നമ്പ്യാർ, കെ.വി. ഭക്തവത്സലൻ, ഡി.എം.കെ. മുഹമ്മദ്, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, എ. വാസുദേവൻ, ബി.സി. കുമാരൻ, കെ.ബി. മുഹമ്മദ് കുഞ്ഞി, പി.കെ. വിനോദ്കുമാർ, സി. രവി, സി. അശോക് കുമാർ, മണികണ്ഠൻ ഓമ്പയിൽ എന്നിവർ പ്രസംഗിച്ചു.
2018ൽ റബർ ടാപ്പിംഗ് നടത്തുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബളാൽ ആനമഞ്ഞളിലെ കർഷകൻ ജോസ് മാടത്താനിയുടെ ഭാര്യ റോസമ്മ ജോസ് ഉപവാസസമരത്തിൽ പങ്കെടുത്തു. കർഷകരുടെ അധ്വാനത്തിന്റെ പ്രതീകമായി അവർ എംപിക്ക് വാഴക്കുല സമ്മാനിച്ച് അഭിവാദ്യം ചെയ്തു.