എല്ലാ കർഷകർക്കും പെൻഷൻ അനുവദിക്കണമെന്ന് ഇൻഫാം
1512311
Sunday, February 9, 2025 1:50 AM IST
രാജ്യത്തെ എല്ലാ കർഷകർക്കും ഒരുപോലെ പെൻഷൻ അനുവദിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിച്ച് കർഷകരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കണമെന്നും ഇൻഫാം കണ്ണൂർ-കാസർഗോഡ് ജില്ലാ ഡയറക്ടർ ഫാ. ലൂക്കോസ് മാടശേരി എംപിയുടെ സമരവേദിയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വനം വനമായും കൃഷിഭൂമി കൃഷിഭൂമിയായും നിലനിർത്തപ്പെടണം. ആഹാരവും വെള്ളവും കാടിനുള്ളിൽ ലഭ്യമാക്കി വന്യമൃഗങ്ങളെ കാട്ടിൽ തന്നെ ഒതുക്കിനിർത്താനുള്ള നടപടികൾ ഉണ്ടാകണം. പെറ്റുപെരുകുന്ന വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തണം. വിവിധ സർക്കാർ പദ്ധതികൾ കർഷകരിലേകെത്തിക്കാനും മൃഗീയ സമീപനങ്ങൾ മാറ്റി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നല്കി പെരുമാറാനും ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.