അരവഞ്ചാൽ: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് അരവഞ്ചാലിലെ വിവിധ ഡോക്ടർമാരെ അരവഞ്ചാൽ ലയൺസ് ക്ലബ് ആദരിച്ചു. മാക്സ് മൈൻഡ് റിഹാബ് സെന്ററിലെ സൈക്യാട്രിസ്റ്റുമാരായ ഡോ. അരുൺ ജോയ്, ഡോ. ബെൻ വർഗീസ് എന്നിവരെയും അരവഞ്ചാലിലെ ജനകീയ ഹോമിയോ ഡോ. വിജിത, ഡോക്ടർ ആബിദ് എന്നിവരെയാണ് ആദരിച്ചത്. പയ്യന്നൂരിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് മുബഷിറിനെ മെമന്റോ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു.
പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ രക്തദാനവും മാതമംഗലത്തെ അഞ്ജലി ഭവനിൽ ഉച്ചഭക്ഷണവും വിതരണം ചെയ്തു. മാക്സ് മൈൻഡ് പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ക്ലബ് പ്രസിഡന്റ് സി.കെ. വിശ്വനാഥൻ, സോൺ ചെയർമാൻ വി.കെ. ബിജു, മണി കടശേരിയിൽ, സുജിത് നമ്പ്യാർ, ബിനോയ് പി. മാത്യു, പി.വി. ദിനേശ്, സോണി തോമസ് എന്നിവർ നേതൃത്വം നൽകി.
ചെമ്പേരി: റോട്ടറി ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരിയിലെ ഡോക്ടർമാരെ ആദരിച്ചു. ചെമ്പേരി വിമല ആശുപത്രിയിലെ ഡോ. പ്രിയ, കുടിയാന്മല പിഎച്ച്സിയിലെ ഡോ. വിവേക്, ദന്ത ഡോക്ടർമാരായ ഡോ. എബി, ഡോ. ആശ, ഡോ. മരിയ എന്നിവരെ റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ് അലക്സ് ജോസഫ് കടൂക്കുന്നേൽ ഷാൾ അണിയിച്ച് ആദരിച്ചു.
റോട്ടറി ക്ലബ് അംഗങ്ങളായ സിബി പുന്നക്കുഴിയിൽ, ബോബിൻ അപ്പോളോ, വാസുദേവൻ നായർ, ജോസ് പൈങ്ങോട്ട്, ജിജി കടുവാതൂക്കിൽ, സണ്ണി മംഗലത്ത്കരോട്ട്, തോമസ് കാരക്കുന്നേൽ, രജിത വാസുദേവൻ, റോസന്ന പുന്നക്കുഴിയിൽ എന്നിവർ പങ്കെടുത്തു.