പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ അ​വ​കാ​ശ​ദി​നം ആ​ച​രി​ച്ചു
Tuesday, July 2, 2024 1:50 AM IST
ക​ണ്ണൂ​ർ: കെ​എ​സ്എ​സ്പി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്നി​ൽ ക​ണ്ണൂ​ർ, അ​ഴീ​ക്കോ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ അ​വ​കാ​ശ ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റുഗ​ഡു ക്ഷ​മാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ്പ് പു​നഃപ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു സ​മ​രം. കെ.​കെ. ര​വീ​ന്ദ്ര​ൻ, സി. ​വി​മ​ല, ഇ.​ ബാ​ല​കൃ​ഷ്ണ​ൻ, പി. ​അ​ബൂ​ബ​ക്ക​ർ, ത​ങ്ക​മ്മ വേ​ലാ​യു​ധ​ൻ, എം.​പി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​വൂ​ർ: കെ​എ​സ്എ​സ്പി​എ)പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​വൂ​ർ ട്ര​ഷ​റി​ക്ക് മു​ന്നി​ൽ വി​ശ​ദീ​ക​ര​ണ​യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​ജി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജാ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ജെ. എ​ൽ​സ​മ്മ, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​മോ​ഹ​ന​ൻ, ടി.​ജെ. ഓ​മ​ന, കേ​ള​കം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​വി. സെ​ബാ​സ്റ്റ്യ​ൻ, കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​മാ​ത്യു, വി.​വി. കൃ​ഷ്ണ​ൻ, ഹ​സ​ൻ, എ.​വി. ചി​ത്ര​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.