ഇ​ൻ​ഡ്യാ​ന ഇ​ൻ​ഫോ സെ​ന്‍റ​ർ പ​രി​യാ​ര​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, June 30, 2024 8:33 AM IST
പ​രി​യാ​രം: ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്ത് പ​തി​മൂ​ന്നാ​ണ്ടി​ന്‍റെ സേ​വ​ന​പാ​ര​മ്പ​ര്യ​മു​ള്ള മം​ഗ​ളൂ​രു​വി​ലെ ഏ​റ്റ​വും ജ​ന​സ​മ്മ​ത​മാ​യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ഇ​ൻ​ഡ്യാ​ന ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​ഥ​മ ഇ​ൻ​ഫോ സെ​ന്‍റ​ർ പ​രി​യാ​ര​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ശ്രേ​യ​സ് കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എം. ​വി​ജി​ൻ എ​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​റു​താ​ഴം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ന​ജി​മു​ദ്ദീ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ, റോ​ട്ട​റി ക്ല​ബ് പ​രി​യാ​രം ബോ​ർ​ഡം​ഗം സു​ഗ​ത​ൻ പ​രി​യാ​രം, റി​ട്ട. നേ​വി ഓ​ഫീ​സ​ർ സൂ​ര​ജ് പി​ലാ​ത്ത​റ, റോ​ട്ട​റി ക്ല​ബ് അം​ഗം പ്ര​സ​ന്ന​ൻ കേ​ദാ​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ൻ​ഡ്യാ​ന ആ​ശു​പ​ത്രി ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ പ്ര​തീ​ക്ഷ കോ​ട്ടി​യാ​ൻ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. നി​ഖി​ൽ തോ​മ​സ് (ജ​ന​റ​ൽ മാ​നേ​ജ​ർ - ഓ​പ്പ​റേ​ഷ​ൻ​സ്), വൈ​ശാ​ഖ് സു​രേ​ഷ് (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ മാ​ർ​ക്ക​റ്റിം​ഗ്), ഷ​മ​ൽ ഭാ​സ്ക​ർ (മാ​നേ​ജ​ർ ഓ​ൺ ഡ്യൂ​ട്ടി), ജി​തി​ൻ ലൂ​ക്കോ​സ്, കെ. ​ര​വീ​ന്ദ്ര​ൻ, സ​രി​ൻ, അ​ബ്ദു​ൾ ഹ​ക്കീം എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

എ​ല്ലാ ചി​കി​ത്സ​ക​ളെ​യും ശ​സ്ത്ര​ക്രി​യ​ക​ളെ​യും കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ അ​റി​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഇ​ൻ​ഡ്യാ​ന ആ​ശു​പ​ത്രി​യി​ൽ ല​ഭി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, ഒ.​പി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ കാ​ത്തി​രി​പ്പി​ല്ലാ​തെ (ഫാ​സ്റ്റ് ട്രാ​ക്ക് ബു​ക്കിം​ഗ് സൗ​ക​ര്യം), സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് ഇ​ൻ​ഡ്യാ​ന ഇ​ൻ​ഫോ സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ 9019021910.