ചെ​മ്പേ​രി നി​ർ​മ​ല സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം
Saturday, June 29, 2024 2:05 AM IST
ചെ​മ്പേ​രി: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യാ​നാ​യി പ്ര​വേ​ശ​നോ​ത്സ​വം "സി​ന​ർ​ജി-2024' സം​ഘ​ടി​പ്പി​ച്ചു. മ​ട​മ്പം പി​കെ​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​എ​ൻ.​സി. ജെ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രു​വേ​ശി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​കാ​ശി​ക്കു​ന്ന മെ​ഴു​കു​തി​രി​ക​ളു​മാ​യി സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ തി​ല​ക​ക്കു​റി ചാ​ർ​ത്തി​യാ​ണു സ്വീ​ക​രി​ച്ച​ത്. അ​തോ​ടൊ​പ്പം മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ്, കെ.​എം. ആ​ഗ്ന​സ്, ഫാ. ​ബി​ജു ജോ​ൺ ജോ​ഷ്സ​ൺ, റ​ഷീ​ന ജോ​ർ​ജ്, ടി. ​ജ​യ​ശ്രീ, ഷി​ജോ ആ​ന്‍റ​ണി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. മു​ൻ​വ​ർ​ഷ​ത്തെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.