മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനം
Monday, July 1, 2024 1:37 AM IST
ശ്രീ​ക​ണ്ഠ​പു​രം: മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ നി​ന്നും 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് "മേ​രി​ഗി​രി മെ​റി​റ്റ് ഡേ-2024' ​ന​ട​ന്നു. തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ​ന്‍റോ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ഏ​ക​ദേ​ശം ഒ​രു​ല​ക്ഷം രൂ​പ​യോ​ളം വി​വി​ധ കാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​നി​ച്ചു. വി​വി​ധ ബോ​ർ​ഡു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് സ്കൂ​ളി​ൽ ഈ​വ​ർ​ഷം പ​തി​നൊ​ന്നാം ക്ലാ​സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​ർ​ക്കും മേ​രി​ഗി​രി സ്കൂ​ളി​ൽ ത​ന്നെ പ​ഠി​ച്ചു മി​ക​ച്ച വി​ജ​യം നേ​ടി അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ഏ​ക​ദേ​ശം 25 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

അ​ക്കാ​ദ​മി​ക മി​ക​വ് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത ശ്രേ​ണി​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യാ​ൻ മാ​നേ​ജ്മെ​ന്‍റ് എ​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ. ​റെ​ജി സ്ക​റി​യ പ​റ​ഞ്ഞു. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മാ​റ്റ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ഇ​വി​ട​ത്തെ അ​ധ്യാ​പ​ക​രും മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ബംഗളൂരു ക്രി​സ്തു​ജ​യ​ന്തി ഓ​ട്ടോ​മ​സ് കോ​ളജി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ റവ. ഡോ. ​അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ​കെ.വി. ​ഫി​ലോ​മി​ന പ്രസംഗിച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ എം​.പി. ബി​ജു സി​എ​സ്ടി, ബ്ര​ദ​ർ സി.​ടി. സൈ​മ​ൺ സി​എ​സ്ടി, ഫാ​. റോ​യ് വ​ട​ക​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നു ജോ​സ​ഫ് വാ​ഴ​പ്പ​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽമാ​രാ​യ പി.പി. പ്ര​ദ്യു​മ്ന​ൻ, വി​ൻ​സെന്‍റ് ഫി​ലി​പ്പ്, റി​നി പി. ​തോ​മ​സ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പങ്കെടുത്തു.