വി​മ​ൽ ജ്യോ​തി​യി​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Saturday, June 29, 2024 2:05 AM IST
ചെ​ന്പേ​രി: വി​മ​ൽ​ജ്യോ​തി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഊ​ർ​ജ​മേ​ഖ​ല​യി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലും എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​നാ​യ ഡോ. ​ടി.​പി. കോ​ത്താ​രി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലും​നി​ന്നു​ള്ള പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള​ത്തി​ലെ വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​ബി​ജു മാ​ത്യു, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി പ്ര​ഫ. ലാ​ലി ജ​യിം​സ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടീ​ന ജോ​ർ​ജ് പി​ആ​ർ​ഒ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.