ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ത​ട്ടി​പ്പ്: പ​ണം ന​ഷ്ട​മാ​യി
Sunday, June 30, 2024 8:32 AM IST
ക​ണ്ണൂ​ര്‍: ഓ​ണ്‍​ലൈ​ന്‍ വ​ഴി ലോ​ണി​ന് അ​പേ​ക്ഷി​ച്ച​യാ​ള്‍​ക്ക് 5760 രൂ​പ ന​ഷ്ട​മാ​യി. ലോ​ണി​ന് അ​പേ​ക്ഷി​ച്ച ശേ​ഷം പ്രോ​സ​സിം​ഗ് ചാ​ര്‍​ജ് ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ടു​ക​യും അ​ത​നു​സ​രി​ച്ച് പ​ണം കൈ​മാ​റു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​പേ​ക്ഷി​ച്ച തു​ക​യോ ന​ല്‍​കി​യ തു​ക​യോ തി​രി​കെ ന​ല്‍​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു.

6000 രൂ​പ ന​ഷ്ട​മാ​യെ​ന്ന് മ​റ്റൊ​രു പ​രാ​തി​ലും സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ട്ടി​പ്പ് ഇ​ങ്ങ​നെ​യാ​ണ്, ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ല​ഭി​ക്കാ​ന്‍ ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ക​യും ലോ​ണി​ന് അ​പേ​ക്ഷി​ക്കാ​തെ ത​ന്നെ 3725 രൂ​പ അ​ക്കൗ​ണ്ടി​ല്‍ ക്രെ​ഡി​റ്റ് ആ​വു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി 6000 രൂ​പ തി​രി​ച്ച് അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.