ആ​സി​ഡ് ചോ​ർ​ച്ച; കി​ണ​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി
Monday, July 1, 2024 1:37 AM IST
പ​ഴ​യ​ങ്ങാ​ടി: ചെ​റു​താ​ഴം രാ​മ​പു​ര​ത്ത് ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന് ഹൈ​ഡ്രോ ക്ലോ​റി​ക് ആ​സി​ഡ് ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലെ കി​ണ​ർ വെ​ള്ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. നെ​ട്ടൂ​ർ മോ​ഹ​ന​ൻ, നെ​ട്ടൂ​ർ വ​ത്സ​ൻ, സ​ത്യ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ കി​ണ​ർ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. ശു​ദ്ധ​മാ​യി​രു​ന്ന വെ​ള്ളം ക​ല​ങ്ങി വെ​ളു​ത്ത നി​റ​ത്തി​ലാ​യി​ട്ടു​ണ്ട്.

കൂ​ടാ​തെ വെ​ള്ള​ത്തി​ന് പു​ളി​ര​സ​വും വെ​ള്ളം ചൂ​ടാ​ക്കി​യാ​ൽ ചു​വ​ന്ന നി​റ​വു​മാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വ​ന്തം ചെ​ല​വി​ൽ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​വാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​ട​മ​സ്ഥ​ർ പ​യ്യ​ന്നൂ​രി​ലെ ലാ​ബി​ൽ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്. ആ​സി​ഡ് ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ കോ​ള​ജി​ലെ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ്വാ​സ​ത​ട​സ​വും നേ​രി​ട്ടി​രു​ന്നു. വീ​ട്ടു കി​ണ​റു​ക​ളി​ലെ പ്ര​ശ്നം ഗൗ​ര​വ​ക​ര​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് എം.​വി​ജി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.