ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ്: 3,69,000 രൂ​പ ന​ഷ്ട​മാ​യി
Sunday, June 30, 2024 8:32 AM IST
ക​ണ്ണൂ​ര്‍: ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡി​ംഗ് ത​ട്ടി​പ്പി​ലൂ​ടെ 3,69,000 രൂ​പ ന​ഷ്ട​മാ​യെ​ന്ന പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ലാ​ഭം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്.

പ​ണം ന​ല്‍​കി​യ​തി​നു​ശേ​ഷം ലാ​ഭ​മോ കൈ​മാ​റി​യ പ​ണ​മോ ന​ല്‍​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. ക്രെ​ഡി​റ്റ് കാ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടി​വ് എ​ന്നു​പ​റ​ഞ്ഞ് വി​ളി​ച്ച് 1,43,910 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന മ​റ്റൊ​രു പ​രാ​തി​യി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​രാ​തി​ക്കാ​ര​നെ ഇ​ന്ദു​സി​ന്‍റെ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടി​വ് എ​ന്നു പ​റ​ഞ്ഞ് വി​ളി​ക്കു​ക​യും ക്രെ​ഡി​റ്റ് കാ​ര്‍​ഡ് അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വി​വ​ര​ങ്ങ​ളും ഒ​ടി​പി​യും കൈ​ക്ക​ലാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.