മ​ണി​ക്ക​ട​വ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചാ​ക്യാ​ർ​കൂ​ത്ത് അ​വ​ത​രിപ്പിച്ചു
Monday, July 1, 2024 1:37 AM IST
മ​ണി​ക്ക​ട​വ്: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​ർ​ന്ന് ചാ​ക്യാ​ർ​കൂ​ത്ത് അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ചാ​ക്യാ​ർ​കൂ​ത്ത് അ​വ​ത​ര​ണം ന​ട​ത്തി​വ​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ ക​ലാ​കാ​ര​ൻ ക​ലാ​മ​ണ്ഡ​ലം അ​ഭി​ജോ​ഷാ​ണ് മ​ണി​ക്ക​ട​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൂ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്.

ചാ​ക്യാ​ർ​കൂ​ത്ത് എ​ന്ന ക​ലാ​രൂ​പം പു​തി​യ ത​ല​മു​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ക, അ​ന്യംനി​ന്നു പോ​കാ​തെ ഈ ​ക​ല​യെ സം​ര​ക്ഷി​ക്കു​ക എ​ന്നീ ഉ​ദ്ദേ​ശ​ങ്ങ​ളോ​ടെ വി​വി​ധ വേ​ദി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ അ​ഭി​ജോ​ഷ് കൂ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പാ​ഞ്ചാ​ലി സ്വ​യം​വ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക​ഥ​യാ​ണു മ​ണി​ക്ക​ട​വ് സ്കൂ​ളി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കൂ​ത്ത് അ​വ​ത​ര​ണ​ത്തി​നു​ള്ള വാ​ദ്യോ​പ​ക​ര​ണ​മാ​യ മി​ഴാ​വ് കൈ​കാ​ര്യം ചെ​യ്ത​ത് ക​ലാ​മ​ണ്ഡ​ലം അ​ഭീ​ന്ദ്ര​നാ​ണ്. പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളെപ്പറ്റി പ​ഠി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ക​ലാ​രൂ​പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന​ത് അ​ധ്യാ​പ​ക​രു​ടെ ആ​ശ​യ​മാ​യി​രു​ന്നു.

അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം ക​ലാ​മ​ണ്ഡ​ലം അ​ഭി​ജോ​ഷ് ചാ​ക്യാ​ർ​കൂ​ത്ത് എ​ന്ന ക​ലാ​രൂ​പ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യും വി​വി​ധ ക്ല​ബു​ക​ളും ക​ലാ​മ​ണ്ഡ​ലം അ​ഭി​ജോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ.​നി​ധി​ൻ ത​കി​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. നീ​ല​ക​ണ്ഠ​ൻ, വി​ദ്യാ​രം​ഗം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.