ല​ഹ​രി​ക്കെ​തി​രേ അ​ബ്നേ​റി​ന്‍റെ പ്ര​സം​ഗം വൈ​റ​ലാ​യി
Sunday, June 30, 2024 8:33 AM IST
ച​പ്പാ​ര​പ്പ​ട​വ്: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള അ​ഞ്ചാം​ക്ലാ​സു​കാ​ര​ന്‍റെ പ്ര​സം​ഗം സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പെ​ടെ കൊ​ച്ചു​മി​ടു​ക്ക​നെ നേ​രി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ടി​ക്ക​ട​വ് ഗ​വ. ഹൈ​സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ബ്നേ​ർ ജോ​ബാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യ​ത്. സ്കൂ​ൾ വി​മു​ക്തി ക്ല​ബ് ല​ഹ​രി ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് അ​ബ്നേ​ർ ജോ​ബ് ക​ഥ​യും ക​വി​ത​യും കാ​ര്യ​ങ്ങ​ളും അ​വ​സ​രോ​ചി​തം ചേ​ർ​ത്ത് മ​നോ​ഹ​ര​മാ‍​യി പ്ര​സം​ഗി​ച്ച​ത്. അ​ഞ്ചു മി​നു​ട്ടി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള പ്ര​സം​ഗം ഫേ​സ്ബു​ക്കി​ൽ ഉ​ൾ​പ്പെ​ടെ വൈ​റ​ലാ​യി. ഒ​റ്റ​ദി​വ​സം കൊ​ണ്ടു​ത​ന്നെ ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ കേ​ൾ​ക്കു​ക​യും ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ട്ടേ​രി​യി​ൽ താ​മ​സി​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ൽ സ​ണ്ണി-​പ്രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ബ്നേ​ർ ജോ​ബ്. കു​ട്ടി​യു​ടെ അ​ച്ഛ​നാ​ണ് പ്ര​സം​ഗം പ​ഠി​പ്പി​ച്ച​ത്. സ്കൂ​ളി​ലെ അ​ധ്യാ​പി​ക ജി​ഷ എം. ​ചാ​ലി​ലാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ബ്നേ​ർ ഇ​തി​നു​മു​മ്പും ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സ് എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കാ​രി​ക​ളും അ​ബ്നേ​റി​നെ അ​ഭി​ന​ന്ദി​ച്ചു.