സ​മൂ​ഹ​മാ​ധ്യ​മം വ​ഴി വി​ദ്വേ​ഷ പ്ര​ചാ​ര​ണം: പോ​ലീ​സ് കേ​സെ​ടു​ത്തു
Sunday, June 30, 2024 8:32 AM IST
ക​ണ്ണൂ​ർ: മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ​ന്ന പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രൊ​ഫൈ​ൽ ഉ​ട​മ​ക്കെ​തി​രേ കേ​സെ​ടു​ത്തു. റാ​ഫി ക​ണ്ണൂ​ർ എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലി​നെ​തി​രേ​യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​സ്റ്റി​ൽ ആ​രാ​ധ​നാ​ല​യം അ​ക്ര​മി​ച്ചെ​ന്നും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധപ്ര​ക​ട​നം എ​ന്നും പോ​സ്റ്റ് ചെ​യ്ത് പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.