പുതിയകാവ് വളവിൽ കെഎസ്ആർടിസി ബസ് സ്വകാര്യബസിലിടിച്ചു
1466667
Tuesday, November 5, 2024 2:50 AM IST
കയ്പമംഗലം: ദേശീയപാത 66 മതിലകം പുതിയകാവ് വളവിൽ കെഎസ്ആർടിസി ബസ് സ്വകാര്യബസിലിടിച്ച് അപകടം; നിരവധി യാത്രക്കാർക്കു പരിക്ക്. ͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏
ഗുരുവായൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറ്റു വാഹനങ്ങളെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് സ്വകാര്യ ബസിൽ ഇടിച്ചത്. ഇതേത്തുടർന്ന് തലയും താടിയെല്ലും സീറ്റുകളിൽ ഇടിച്ച് നിരവധി യാത്രക്കാർക്കു പരിക്കേറ്റു. പരിക്കേറ്റ മതിലകം സ്വദേശി രമിജ തസ്നി, വള്ളിവട്ടം സ്വദേശി ബുഷറ, കൊടുങ്ങല്ലൂർ സ്വദേശി അനൂപ് എന്നിവരെ കൊടുങ്ങല്ലൂരില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് 3.25 നായിരുന്നു അപകടം. ഇതേത്തുടർന്ന് വാഹനഗതാഗതം
ഏറെനേരം തടസപ്പെട്ടു.