ജോജു തേയ്ക്കാനത്ത് അന്തരിച്ചു
1466559
Monday, November 4, 2024 11:29 PM IST
കണ്ടശാംകടവ്: തൃശൂരിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-വ്യാപാരരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ജോജു തേയ്ക്കാനത്ത്(61) അന്തരിച്ചു. സംസ്കാരം ഇന്നു 4.30ന് കണ്ടശാംകടവ് സെന്റ് മേരീസ് നേറ്റിവിറ്റി ഫൊറോന പള്ളിയിൽ.
തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ വറീതിന്റെ മകനാണ്. മാതാവ്: പരേതയായ സിസിലി എടമുട്ടം കുരുതുകുളങ്ങര കുടുംബാംഗം. ഭാര്യ: ഐറിൻ തൃശൂർ ചാലിശേരി കുടുംബാംഗം (അധ്യാപിക, എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസ് കണ്ടശാംകടവ്). മകൻ: ഡോ. ജോസഫ് ജോജു (സണ്‍ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ, തൃശൂർ). മരുമകൾ: ഡോ. റയെന സൈമണ്‍ (എംഎം മെഡികെയർ, മണലൂർ). സഹോദരൻ: ഷാജു തേയ്ക്കാനത്ത് (ടിടി വറീത് ബുക്ക് ബൈൻഡിംഗ്, കണ്ടശാംകടവ്).
തൃശൂരിൽ മരിയ ക്ലെയർ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ്, ജോസഫ് ഏജൻസീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയും തൊയക്കാവ് ബ്ലൂസെറിൻ റിസോർട്ട് ഡയറക്ടറുമാണ്. തൃശൂർ പൗരസമിതി, തൃശിവപേരൂർ എക്സ്പ്രസ് എക്സിക്യൂട്ടീവ് ഡയറക്ടർ, സത്സംഗ് മുൻ ജനറൽ സെക്രട്ടറി, ഡയറക്ടർ, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹി, തൃശൂർ ഹാർട്ട് ഫൗണ്ടേഷൻ അംഗം, വ്യാപാരിവ്യവസായി ഏകോപനസമിതി കൗണ്‍സിൽ അംഗം, കാരമുക്ക് സർവീസ് സഹകരണസംഘം ഭരണസമിതി അംഗം, കണ്ടശാംകടവ് കേണ്ടസ് ആർട്സ് ക്ലബ് പ്രസിഡന്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ കർമനിരതനായിരുന്നു.
ലയൺസ് ക്ലബ്, വൈഎംസിഎ, ആക്ട്സ് വാടാനപ്പിള്ളി എന്നിവയുടെ സജീവപ്രവർത്തകനുമായിരുന്നു.
ചേംബർ ഓഫ് കൊമേഴ്സ് മാനേജിംഗ് കമ്മിറ്റി അംഗവും ചേംബർ ഇൻഫർമേഷൻ പ്രതിമാസ മാഗസിൻ ചീഫ് എഡിറ്ററുമായിരുന്ന ജോജു തേയ്ക്കാനത്തിന്റെ നിര്യാണത്തിൽ ചേംബർ ഓഫ് കൊമേഴ്സ് അനുശോചിച്ചു.