റോഡിൽ ജീവൻ പൊലിഞ്ഞവരുടെ ഉറ്റവർ സമരവേദിയിൽ
1466215
Sunday, November 3, 2024 7:09 AM IST
ചേർപ്പ്: റോഡപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കണ്ണീർക്കണങ്ങളിൽ കരുവന്നൂർ ചെറിയപാലം ജനകീയപ്രതിരോധസമിതിയുടെ പ്രതിഷേധസംഗമം. ബസുകളുടെ അമിതവേഗത്തിനെതിരെ ചെറിയപാലം സെന്ററിൽനടന്ന സമരവേദിയിൽ കരുവന്നൂരിൽ ബസിടിച്ച് മരിച്ച വിദ്യാർഥിനി ലയയുടെ പിതാവ് കെ.ഒ. ഡേവിഡ്, ഈയിടെ ബസിടിച്ച് മരിച്ച കാർയാത്രികൻ നിജുവിന്റെ മകൻ അമൽ എന്നിവരാണു പങ്കെടുത്തത്.
ജനകീയ വിചാരണ എന്നപേരിൽ നടത്തിയ സമരം കെ.ഒ. ഡേവിഡ് ഉദ്ഘാടനംചെയ്തു.
ജനകീയ പ്രതിരോധസമിതി പ്രസിഡന്റ് കെ.എ. അക്ബര്‍ അലി അധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീല ഭരതൻ, സി.എൻ. നവീഷ്, അമ്പിളി അജിത്ത്, അനിത അനിലൻ, കെ.കെ. ജയ, പി.എ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
കെ.ആർ. സിദ്ധാർഥൻ, ഗിരീഷ് മണക്കുന്നത്ത്, അശോകന് കുണ്ടായിൽ, നഫീർ അബ്ദു, എ.കെ. നഫീർ, രാജു പുളിക്കൻ എന്നിവർ നേതൃത്വംനൽകി.