മുനയം ബണ്ട് റോഡിന്റെ പുനർനിർമാണത്തിനു തുടക്കം
1466664
Tuesday, November 5, 2024 2:50 AM IST
തൃശൂർ: ചിയ്യാരം സൗത്ത് - മുനയം ബണ്ട് റോഡ് പുനർനിർമിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു.
കോർപറേഷന്റെ തനതുഫണ്ട് ഉപയോഗിച്ച് ഒരുകോടി 40 ലക്ഷം രൂപ ചെലവഴിച്ചാണു നിർമാണം നടത്തുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു.
ഡിവിഷൻ കൗണ്‍സിലർ ലിംന മനോജ്, കൗണ്‍സിലർമാരായ വിനോദ് പൊള്ളഞ്ചേരി, നീതു ദിലീഷ്, മുൻ ഡെപ്യൂട്ടി മേയർ റാഫി ജോസ്, പി.പി. ഡേവിസ്, എ. സജീവ്, പി.എ. വർഗീസ്, എം.സി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.