സി.​ജി. ജി​ജാ​സ​ൽ

തൃ​ശൂ​ർ: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കു സു​ര​ക്ഷി​ത​മാ​യ പു​ന​ര​ധി​വാ​സം വേ​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. ക​ച്ച​വ​ടം ഒ​രു​ഭാ​ഗ​ത്തു ജീ​വി​ത​പ്ര​ശ്ന​മാ​ണെ​ങ്കി​ൽ മ​റു​ഭാ​ഗ​ത്തു ജീ​വ​ൻ​ത​ന്നെ​യാ​ണ് പ്ര​ശ്നം. റോ​ഡ​രി​കു​ക​ളും റോ​ഡു​പോ​ലും കൈ ​യേ​റി അ​ല​ക്ഷ്യ​മാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​ന​ര​ധി​വാ​സ​വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്.

റെ​ഡ് സോ​ണാ​യ​ത്തോ​ടെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് മു​ത​ൽ ശ​ക്ത​ൻ​ന​ഗ​ർ​വ​രെ​യു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ അ​തി​ൽ പ​ല​ർ​ക്കും കോ​ർ​പ​റേ​ഷ​ന്‍റെ​ത​ന്നെ ഗോ​ൾ​ഡ​ൻ ഫ്ളീ ​മാ​ർ​ക്ക​റ്റി​ൽ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​റ്റു ചി​ല​ർ​ക്ക് അ​വി​ടെ​യും സ്ഥ​ല​മി​ല്ലാ​താ​യ​തോ​ടെ പ​ല​രും ന​ഗ​രം​ത​ന്നെ വി​ട്ടു. മ​റ്റു ചി​ല​ർ പു​തി​യ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ​തേ​ടി​യും യാ​ത്ര​യാ​യി. എ​ന്നാ​ൽ ഇ​തി​ലൊ​ന്നും ഉ​ൾ​പ്പെ​ടാ​തെ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച​വ​ർ കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്ക​യാ​ണ്. ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പ​രി​ധി​വി​ട്ട കൈ​യാ​ങ്ക​ളി​ക​ളും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ ആ​ദ്യം ഒ​റ്റ​യ്ക്കും പി​ന്നീ​ട് കൂ​ട്ട​മാ​യും എ​ത്തു​ക​യും വ​ഴി​യോ​ര​ങ്ങ​ൾ കൈ​യ​ട​ക്കി ക​ച്ച​വ​ടം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തു വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വെ അ​വ​ർ യൂ​ണി​യ​നു​ക​ൾ രൂ​പീ​ക​രി​ച്ച് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സ്റ്റേ ​വാ​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ച്ച​വ​ട​ക്കാ​രെ മാ​റ്റ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം ന​ല്ല​താ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്പോ​ഴും അ​ത് അ​ങ്ങ​നെ​യ​ല്ലാ​യെ​ന്നും പ​ണ​മാ​ണ് പ്ര​ശ്ന​മെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

മു​ണ്ടു​പാ​ലം റോ​ഡി​ലെ അ​പ​ക​ട​വ​ള​വി​ൽ ന​ട​ക്കു​ന്ന ക​ച്ച​വ​ടം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം​പേ​രു​ടെ​യും അ​ഭി​പ്രാ​യം. ഇ​വി​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​തും, രാ​ത്രി ഈ ​ക​ട​ക​ൾ ക​ണ്ണി​ൽ​പ്പെ​ടാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്നു​വെ​ന്ന പ​രാ​തി​യു​മു​ണ്ട്. പ​ല​യി​ട​ത്തും റോ​ഡ​രി​കും റോ​ഡും കൈ​യേ​റി ത​ട്ടു​ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട കോ​ർ​പ​റേ​ഷ​ൻ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​താ​ണ് വി​ഷ​യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ൾ​ക്കും യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി
ക​ച്ച​വ​ട​ത്തെ എ​തി​ർ​ക്കു​ന്നി​ല്ല. പ​ക്ഷേ, ന​ട​പ്പാ​ത​യും റോ​ഡും കൈ​യേ​റി, കാ​ൽ​ന​ട​യാ​ത്ര​യും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ത്തു​ന്ന ക​ച്ച​വ​ട​ങ്ങ​ൾ പാ​ടി​ല്ലെ​ന്നി​രി​ക്കെ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന​തു ഭൂ​രി​ഭാ​ഗ​വും ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ളാ​ണ്.

നേ​ര​ത്തേ ഒ​രു വി​ഭാ​ഗ​ത്തെ കോ​ർ​പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഫ്ലീ ​മാ​ർ​ക്ക​റ്റി​ലേ​ക്കു പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്നു. അ​വി​ടെ ഇ​നി​യും ക​ട​മു​റി​ക​ളു​ണ്ട്. അ​ർ​ഹ​രാ​യ​വ​രെ അ​തി​ലേ​ക്കു മാ​റ്റാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​നു ക​മ്മീ​ഷ​ണ​ർ, മേ​യ​ർ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കു ക​ത്തു​ന​ല്കി​യി​ട്ടു​ണ്ട്. സ്റ്റേ ​ഉ​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​കു​ന്ന ക​ച്ച​വ​ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ണ്ട്. മു​ണ്ടു​പാ​ലം വ​ള​വി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഭ​യ​മാ​ണ്.

പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​വും ക​ച്ച​വ​ട​ക്കാ​ർ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യും യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണ്. ചി​ല​ർ ക​ട​ക​ളി​ൽ മ​ദ്യം ക​ഴി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ട​വും ചി​ല​യി​ട​ത്തു ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കു പ​ല​രു​ടെ​യും പി​ന്തു​ണ​യു​ണ്ട്.
ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നു ചി​ല നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​ണം വാ​ങ്ങു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.
മു​കേ​ഷ് കൂ​ള​പ്പ​റ​ന്പി​ൽ
(ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ)

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ
ഒ​ഴി​പ്പി​ക്ക​ണം
ഗ​താ​ഗ​തം ത​ട​സ​പ്പെ​ ടു​ത്തു​ന്ന​വി​ധ​മു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു യാ​ത്രി​ക​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞ​തും അ​തി​ന്‍റെ തീ​വ്ര​ത വ്യ​ക്ത​മാ​കു​ന്ന​താ​ണ്. ജ​ന​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​യാ​ത്ര ഒ​രു​ക്കു​വാ​ൻ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചേ മ​തി​യാ​കു.

എ​ന്നാ​ൽ അ​വ​ർ ഒ​ഴി​ഞ്ഞു​പോ​കു​ന്നി​ല്ല. ഇ​തി​നു​പു​റ​മെ ഇ​ത്ത​ര​ക്കാ​ർ കാ​ന​ക​ളി​ലേ​ക്ക് അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​ത്തു വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ക​യാ​ണ്.

കാ​ന വൃ​ത്തി​യാ​ക്കാ​നോ പു​ല്ലു​വെ​ട്ടാ​നോ ക​ട​ക​ൾ​മൂ​ലം ക​ഴി​യു​ന്നി​ല്ല. ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന മു​റ​യ്ക്കു പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പു​ന​ൽ​കേ​ണ്ട​തു​ണ്ട്.
അ​തു ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കേ​ ണ്ട​തു​ണ്ട്.
സി​ന്ധു ആ​ന്‍റോ
ചാ​ക്കോ​ള
( ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ )

ഒ​ഴി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​ണ്,
പ​ക്ഷേ സ്ഥ​ലം ന​ല്ല​താ​ക​ണം
ന​ല്ല സ്ഥ​ലം ല​ഭി​ച്ചാ​ൽ മു​ണ്ടു​പാ​ല​ത്തു​നി​ന്നു ക​ച്ച​വ​ടം ഒ​ഴി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ മോ​ഹ​ന​വാ​ഗ്ദാ​നം ന​ൽ​കി നി​ർ​ബ​ന്ധി​ച്ച് ഒ​ഴി​പ്പി​ക്കാ​ൻ വ​ര​രു​ത്. അ​ങ്ങ​നെ ഒ​ഴി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തി​നു​ള്ള കോ​ട​തി ഉ​ത്ത​ര​വ് കൈ​യി​ലു​ണ്ടെ​ന്നു ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​രി​ക്കു​ക​ച്ച​വ​ട​ക്കാ​ര​നും മു​ള​യം അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി​യു​മാ​യ സി.​വി. വി​ജ​യ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 20 കൊ​ല്ല​മാ​യി താ​ൻ ഈ ​ക​ച്ച​വ​ടം ആ​രം​ഭി​ച്ചി​ട്ട്. പ​ട്ടാ​ളം മാ​ർ​ക്ക​റ്റ് റോ​ഡി​ലാ​യി​രു​ന്നു ആ​ദ്യം.

അ​വി​ടെ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​പ്പോ​ൾ പു​റ​ത്താ​യി. എ​ന്നാ​ൽ ഗോ​ൾ​ഡ​ൻ ഫ്ലീ ​മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള​വ​രു​ടെ ലി​സ്റ്റി​ൽ താ​നും ഉ​ണ്ട്. നാ​ളി​തു​വ​രെ​യാ​യി​ട്ടു ത​നി​ക്ക് അ​വി​ടെ സ്ഥ​ലം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞു.
സി.​വി. വി​ജ​യ​ൻ
(ക​ച്ച​വ​ട​ക്കാ​ര​ൻ)