ഫർണീച്ചർ എത്തി; രജിസ്ട്രാർ ഓഫീസ് തുറന്നു
1466210
Sunday, November 3, 2024 7:09 AM IST
പുന്നയൂർക്കുളം: കാത്തിരിപ്പിനൊടുവിൽ അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. 10 മാസം മുമ്പ് മന്ത്രി കടന്നപ്പിളളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്തുവെങ്കിലും ഫർണീച്ചറിന്റെയും മറ്റും പോരായ്മകാരണം അടഞ്ഞുകിടന്നു കിഫ്ബി ഫണ്ടിൽനിന്ന് 1.87 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം പണിതിട്ടും തുറക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.
എംഎൽഎ ഫണ്ടിൽനിന്ന് 5.25 ലക്ഷം അനുവദിച്ച് ഫർണിച്ചർ ഉൾപ്പെടെ സൗകര്യങ്ങളൊരുക്കി. എൻ.കെ. അക്ബർ എംഎൽഎ ഇന്നലെ തുറന്നുകൊടുത്തതോടെ നൂറ്റാണ്ടുപിന്നിട്ട കെട്ടിടത്തിൽനിന്ന് ഇരുനിലയിൽ നിർമിച്ച കെട്ടിടത്തിലേക്ക് ഓഫീസ് മാറി. 1885ലാണ് അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫിസ് സ്ഥാപിച്ചത്.