ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ടുക​യ​റി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി കു​ന്ന​മ്മ​ത്ത് വീ​ട്ടി​ല്‍ അ​നൂ​പി(28) നെ​ തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡിവൈഎ​സ്പി കെ.​ജി. ​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ സൗ​മീ​ഷി​നെ​യും കു​ടും​ബത്തെയും വീ​ടുക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2024 ജൂ​ലൈ 21 ന് ​ആ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ശേ​ഷം മൊ​ബൈ​ല്‍ഫോ​ണ്‍ ഓ​ഫ് ചെ​യ്തു മു​ങ്ങി​യ അ​നൂ​പ് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു‌വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെയാ​ണ് പെ​രു​മ്പാ​വൂ​രി​ല്‍ ഇ​യാ​ള്‍ ഒ​ളി​ച്ചുതാ​മ​സി​ച്ച കെ​ട്ടി​ടം പോ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

ഇതര​സം​സ്ഥാ​നതൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന്, കൊ​ല​പാ​ത​കശ്ര​മം, ആം​സ് ആ​ക്ട് അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​നൂ​പ്.

ഇ​രി​ങ്ങാ​ല​ക്കു​ട, മ​തി​ല​കം, കൊ​ട​ക​ര സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍.​ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ക​രീം, എ​സ്.​ഐ. ആ​ല്‍​ബി തോ​മ​സ്, മു​ഹ​മ്മ​ദ് റാ​ഷി, ഇ.​എ​ന്‍.​സ​തീ​ശ​ന്‍, സീ​നി​യ​ര്‍ സി​പി​ഒമാ​രാ​യ ഇ.​എ​സ്.​ജീ​വ​ന്‍, രാ​ഹു​ല്‍ അ​മ്പാ​ട​ന്‍, കെ.​എ​സ്.​ഉ​മേ​ഷ്, പി.​കെ.​ക​മ​ല്‍ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍ഡ് ചെ​യ്തു.