അതിരൂപത സ്ലം സർവീസ് സെന്റർ വായ്പാവിതരണം നടത്തി
1466212
Sunday, November 3, 2024 7:09 AM IST
തൃശൂർ: അതിരൂപത സ്ലം സർവീസ് സെന്റർ കേരള പിന്നാക്കവികസന കോർപറേഷൻവഴി അയൽക്കൂട്ടങ്ങൾക്കു നൽകുന്ന 64 ലക്ഷം രൂപയുടെ വായ്പാവിതരണസമ്മേളനവും കേരളപ്പിറവിദിനാഘോഷവും ഉദ്ഘാടനം വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര നിർവഹിച്ചു.
ഡയറക്ടർ ഫാ. സിജു പുളിക്കൻ അധ്യക്ഷത വഹിച്ചു. പിന്നോക്ക കോർപറേഷൻ എജിഎം പി.പി. ജിതിൻ ചെക്ക് കൈമാറി.
പ്രസിഡന്റ് ബേബി മൂക്കൻ, കൗണ്‍സിലർ ആൻസി ജേക്കബ്, ഗ്രേസി സണ്ണി, ഫ്രാൻസീസ് കല്ലറയ്ക്കൽ, സെക്രട്ടറി ജോയ് പോൾ, ജാൻസി ജോണ്സൻ, ജോണ്സൻ കൊക്കൻ, ജോസ് കുത്തൂർ എന്നിവർ പ്രസംഗിച്ചു. കേക്കുമുറിക്കലും സ്നേഹസത് കാരവും ഉണ്ടായിരുന്നു.