ഹരിതസന്ദേശക്കാഴ്ചകൾ പകർന്ന് വലപ്പാട് ഉപജില്ല കലോത്സവം ഉദ്ഘാടനം
1466653
Tuesday, November 5, 2024 2:50 AM IST
കയ്പമംഗലം: ഹരിത സന്ദേശത്തിന്റെ കാഴ്ചകൾ പകർന്ന് വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനവേദി വേറിട്ടതായി. വയനാട്ടിൽ ഉരുളെടുത്ത വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓർമകളിൽ കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച വയനാടിനോടൊപ്പം എന്ന നൃത്ത സംഗീത ശില്പവും വലപ്പാട് ജിഡിഎം എൽപി സ്കൂളിലെ വിദ്യാർഥികൾ വിശിഷ്ടാതിഥികൾക്കായി തയാറാക്കിയ വാർലി മുളകളിൽ മുളപ്പിച്ച ഹരിതവൃക്ഷ തൈ വിതരണവും വേറിട്ട കാഴ്ച പകർന്നു.
കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.
വയനാടിനോടൊപ്പം നൃത്ത സംഗീത ശില്പം അവതരിപ്പിച്ച വിദ്യാർഥികൾ, അധ്യാപിക കെ.എച്ച്. ഷാനിബ, പാർവതി ദിലീപ് എന്നിവർക്ക് എംഎൽഎ ഉപഹാരം നല്കി. വലപ്പാട് എഇഒ കെ.വി. അമ്പിളി ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തംഗം കെ.
എസ്. ജയ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.കെ. സുകന്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ദേവിക ദാസൻ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ. ബേബി, മതിലകം ബിപിസി എ.പി. സിജിമോൾ, ഉപജില്ലാ ഹെഡ്മാസ്റ്റർ ഫോറം കൺവീനർ ഷാജി ജോർജ്, ഉപജില്ല വികസന സമിതി കൺവീനർ ടി.ആർ. രാഗേഷ്, പിടിഎ പ്രസിഡന്റ്് കെ. പി. ഷാജി, വിഎച്ച്എസ്ഇ പ്രിൻസിപ്പ ൽ എം. മായാദേവി, ജനറൽ കൺവീനർ ഇ.ജി. സജിമോൻ, റിസപ്ഷൻ കൺവീനർ അമ്പിളി വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.