മ​ന​യ്ക്ക​ല​പ്പ​ടി: ജൈ​വ​നെ​ല്‍​കൃ​ഷി പാ​ഠ​ങ്ങ​ള്‍ അ​ടു​ത്ത​റി​ഞ്ഞ് ക​രൂ​പ്പ​ട​ന്ന ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍. സാ​ലിം അ​ലി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ന​യ്ക്ക​ല​പ്പ​ടി ആ​ന​യ്ക്ക​ല്‍​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ ജൈ​വ​നെ​ല്‍​കൃ​ഷി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത്.

പാ​ട​ത്ത് പ​ണി​യെ​ടു​ത്ത് ക്ഷീ​ണി​ച്ച വോ​ള​ന്‍റി​യേ​ഴ്‌​സി​ന് ത​വി​ട് ക​ള​യാ​ത്ത ജൈ​വ അ​രി​കൊ​ണ്ടു​ള്ള ക​ഞ്ഞി​യും ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ പു​ഴു​ക്കും ന​ല്‍​കി. ത​ലേ​ന്ന് വീ​ട്ടി​ല്‍ നി​ന്ന് ത​യാ​റാ​ക്കി വ​ന്ന പാ​ള​ത്തൊ​പ്പി​യ​ണി​ഞ്ഞ്, മ​ണ്ണി​ലും ചെ​ളി​യി​ലു​മി​റ​ങ്ങി ഞാ​റ്റു​പാ​ട്ടു​ക​ള്‍ പാ​ടി, ഞാ​റ് ന​ട്ട വ​ള​ണ്ടി​യേ​ഴ്‌​സി​ന് അ​ന്ന​ത്തെ ദി​വ​സം മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി.

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍.​എം. ന​ജ​ഹ നേ​തൃ​ത്വം ന​ല്‍​കി. സാ​ലിം അ​ലി ഫൗ​ണ്ടേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​രാ​യ ല​ളി​ത വി​ജ​യ​ന്‍, പ​വി​ത്ര എ​ന്നി​വ​ര്‍ ജൈ​വ​കൃ​ഷി​യെ കു​റി​ച്ച് കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്തു.