രാമൻകുട്ടിക്കുള്ള സ്നേഹാദരം സാംസ്കാരികസംഗമവേദിയായി
1466370
Monday, November 4, 2024 2:35 AM IST
കൊടുങ്ങല്ലൂർ: മൂന്ന് പതിറ്റാണ്ടുകാലം കൊടുങ്ങല്ലൂരിന്റെ സാമൂഹ്യ-സാംസ്കാരിക വികസന മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ പി.രാമൻകുട്ടിയ്ക്ക് പൗരാവലി നൽകിയ സ്നേഹാദരം സാംസ്കാരിക പ്രവർത്തകരുടെ സംഗമ വേദിയായി മാറി.
പണിക്കേഴ്സ് ഹാളിൽ നടന്ന ചടങ്ങ് അഡ്വ. വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബക്കർ മേത്തല അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഷാൾ അണിയിച്ചു. പൗരാവലിയുടെ ഉപഹാരം എംഎൽഎമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ എന്നിവർ ചേർന്ന് സമ്മാനിച്ചു.സംവിധായകൻ സിദ്ധിക് ഷമീർ പ്രശസ്തിപത്രം സമർപ്പിച്ചു.
രേഖാചിത്രം കെ. ആർ. ജൈത്രൻ കൈമാറി. എം.പി. ജാക്സൻ സപ്ലിമെന്റ്പ്രകാശനം ചെയ്തു. ടി.എം. നാസർ ഏറ്റുവാങ്ങി. ഓർമചിത്രസമർപ്പണം ഡോ. പി.എ. മുഹമ്മദ് സയ്ദും പി.കെ. സത്യശീലനും ചേർന്നുനിർവഹിച്ചു.
സ്നേഹാദരം ഉദ്ഘാടനം കെ.ജി. ശിവാനന്ദനും ഗാനാദരം ഉദ്ഘാടനം സി.സി. വിപിൻ ചന്ദ്രനും നിർവഹിച്ചു. വിവിധ സാംസ്കാരിക സംഘടനകൾ രാമൻകുട്ടിയെ ഷാളുകൾ അണിയിച്ച് സ്നേഹം പ്രകടിപ്പിച്ചു. ടി.എസ്. സജീവൻ, പരമേശ്വരൻ കുട്ടി, പി.എ. സീതി, പി.വി. അഹമ്മദ് കുട്ടി, പി.വി. രമണൻ, യൂസഫ് പടിയത്ത്, സി.എസ്. തിലകൻ, ഇ. എ. അബ്ദുൾ കരിം, പി.എച്ച്. റഷീദ്, പി.ആർ. ബാബു എന്നിവർ സംസാരിച്ചു.
സ്നേഹാദരങ്ങൾക്ക് പി.രാമൻകുട്ടി നന്ദി പറഞ്ഞു. വി. ഉണ്ണികൃഷ്ണൻ, ജോഷി കുറ്റിപ്പറമ്പിൽ, പി.ടി. മാർട്ടിൻ, ടി.വി. സാനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
നന്മ കലാകാരന്മാർ അവതരിപ്പിച്ച ഗാനാർച്ചനയും ഉണ്ടായി.