തൃ​ശൂ​ർ: പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു സം​വ​ര​ണ​ത്തി​നു വ​രു​മാ​ന​പ​രി​ധി​യും ഉ​പ​സം​വ​ര​ണ​വും ന​ട​പ്പാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പ​ട്ട് അ​മ്പ​തി​ലേ​റെ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച സം​വ​ര​ണ​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു തൃ​ശൂ​രി​ൽ സാ​മൂ​ഹ്യ​നീ​തി​സം​ഗ​മ​വും സം​വ​ര​ണ​സം​ര​ക്ഷ​ണ​റാ​ലി​യും ന​ട​ക്കും.

ഉ​ച്ച​തി​രി​ഞ്ഞു 2.30ന് ​സം​വ​ര​ണ​സം​ര​ക്ഷ​ണ​റാ​ലി. വൈ​കീ​ട്ട് അ​ഞ്ചി​നു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന​സ​മ്മേ​ള​നം കെ​പി​എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള വേ​ല​ൻ ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ ലോ ​അ​ക്കാ​ദ​മി മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​മോ​ഹ​ൻ ഗോ​പാ​ൽ, സ​മി​തി ചെ​യ​ർ​മാ​ൻ സ​ണ്ണി എം. ​ക​പി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​എ. ത​ങ്ക​പ്പ​ൻ, സ​ണ്ണി എം. ​ക​പി​ക്കാ​ട്, ടി.​ആ​ർ. ഇ​ന്ദ്ര​ജി​ത്ത്, സി.​വി. മ​ണി, രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.