വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ കോ​ളജ് വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, June 26, 2024 10:58 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മേ​ത്ത​ല കൈ​ത​ക്കാ​ട്ട് സ​ന​ലി​ന്‍റെ മ​ക​ൻ സ​മ​ൽ കൃ​ഷ്ണ​യാ​ണ് (20) മ​രി​ച്ച​ത്. കഴിഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ട്രെ​ഡ്മി​ല്ലി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ സ​മ​ൽ കൃ​ഷ്ണ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​ല്യ​ങ്ക​ര എ​സ്എ​ൻ​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: സൗ​മ്യ. സ​ഹോ​ദ​രി: സേ​തു​ല​ക്ഷ്മി.