കുന്നംകുളം: ചാലിശേരി മെയിൻ റോഡ് സെന്ററിൽ ലോറിയുടെ ചക്രത്തിൽ തീപിടിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. പാലക്കാട്ടുനിന്നു തൃശൂർ ഭാഗത്തേക്ക് സിമന്റ്് കയറ്റി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്.
12 ചക്രങ്ങളുള്ള ലോറിയുടെ പിറകുവശത്തെ ചക്രങ്ങളിലൊന്നിൽ തീ പടർന്നുപിടിക്കുകയായിരുന്നു. പുകയും തീയും ഉയരുന്നതുകണ്ട് ലോറി ഡ്രൈവർ ലോറി നിർത്തി ചാടിയിറങ്ങി. ചാലിശേരി സെന്ററിലെ ചുമട്ടുതൊഴിലാളികൾ ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.