മ​ര​ണ​ത്തി​ല്‌ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Saturday, September 28, 2024 7:11 AM IST
ചാ​വ​ക്കാ​ട്: പെ​രു​വ​ല്ലൂ​ർ കോ​ട്ട കു​റു​മ്പ ഭ​ഗ​വ​തി​ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ട​യി​ൽ ആ​ന​യെ സ്വീ​ക​രി​ക്കു​മ്പോ​ൾ അ​ന്ന​ക​ര പു​ളി​ക്ക​വീ​ട്ടി​ൽ അ​ശോ​ക​ൻ(62) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ്.

അ​ശോ​ക​ന്‍റെ മ​ക​ൻ അ​നി​ൽ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ സ്വീ​ക​രി​ച്ച ചാ​വ​ക്കാ​ട് മ​ജി​സ്ട്രേ​റ്റ് ശാ​രി​ക സ​ത്യ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു പാ​വ​റ​ട്ടി പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്. ഇ​തു ചോ​ദ്യം​ചെ​യ്താ​ണ് അ​നി​ൽ അ​ഭി​ഭാ​ഷ​ക​രാ​യ കെ.​എ​ച്ച്. അ​ബ്ദു​സ​മ​ദ്, പി. ​എ​സ്. അ​ഖി​ൽ വാ​സ് മു​ഖേ​ന ഫ​യ​ൽ​ചെ​യ്ത​ത്.