ചേലക്കര: കണ്ടക്ടര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്കൂള്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിക്കുനേരെ സ്വകാര്യ ബസിലെ കണ്ടക്ടറായ തിരുവില്വാമല പട്ടിപ്പറമ്പ് സ്വദേശി സഞ്ജിത്ത് മോശമായി പെരുമാറിയതായാണ് പരാതി. ഇയാൾ ഒളിവിലാണ്.