കൊടുങ്ങല്ലൂർ: എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ പരേതനായ മുഹമ്മദാലി സാഹിബിന്റെ മകൻ ജമാലിന്റെ മകൾ സാറ(15)ഹൃദയാഘാതം മൂലം ഫ്ലോറിഡയിലെ വസതിയിൽ അന്തരിച്ചു.
50 വർഷത്തോളമായി അമേരിക്കയിൽ കംപ്യൂട്ടർ എൻജിനിയറാണ് പിതാവ്. മാതാവ്: നിലോഫർ (മൈസൂർ). സഹോദരൻ: നൂഹ്. കബറടക്കം ഫ്ലോറിഡയിൽ നടത്തി.