തൃശൂർ: ജില്ലാ സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോം ജേതാക്കളായി. കുറ്റൂർ സ്വാശ്രയ സ്പെഷൽ സ്കൂൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
മണ്ണുത്തി സ്നേഹദീപ്തി സ്പെഷൽ സ്കൂളിൽ നടത്തിയ ജില്ലാതലമത്സരങ്ങളിൽ 42 സ്കൂളുകളിൽനിന്നായി 300ലധികം ഭിന്നശേഷിയുള്ള കുട്ടികൾ പങ്കെടുത്തു.
തൃശൂർ ഡിഡിഇ അജിതകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം തൃശൂർ എഇഒ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടറും ജില്ലാ സ്പെഷൽ സ്കൂൾസ് ചെയർമാനുമായ ഫാ. ജോണ്സണ് അന്തിക്കാട്ട് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ബിൽഹ, സിസ്റ്റർ ലിയോ തോമസ്, റോബിൻസണ്, തോമസ്, ആഷിക്, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.