പുതുക്കാട്: പ്രളയത്തില്‍ നഷ്ടം സംഭവിച്ച ആമ്പല്ലൂരിലെ വ്യാപാരികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി പത്തുലക്ഷം രൂപ നല്കി. പുതുക്കാട് മണ്ഡലം ചെയര്മാന് സെബാസ്റ്റ്യന്‍ മഞ്ഞളി അധ്യക്ഷതവഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാറില്നിന്ന് ആമ്പല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോയ് പണ്ടാരി, യൂത്ത് വിംഗ് പ്രസിഡന്റ് കെ.ടി. പിയൂസ് എന്നിവര്‍ തുക ഏറ്റുവാങ്ങി. മണ്ഡലം ജനറല്‍ കണ്‍വീനര്‍ രഞ്ജിമോന്‍, ട്രഷറര്‍ ഡേവിസ് വില്ലടത്തുകാരന്‍, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രതീഷ് പോള്‍, വനിതാ വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൗസിയ ഷാജഹാന്, യൂണിറ്റ് സെക്രട്ടറി പി.എല്‍. റെജി എന്നിവര്‍ പ്രസംഗിച്ചു.