മാള: നഷ്ടപ്പെട്ട പഴ്സ് ഏഴാംക്ലാസ് വിദ്യാർഥിയുടെ സത്യസന്ധതമൂലം ഉടമയ്ക്ക് തിരികെ കിട്ടി. മാള പള്ളിപ്പുറം സ്വദേശി ഗിരീഷിന്റെ 3,520 രൂപ അടങ്ങിയ പഴ്സ് റോഡിൽ നഷ്ടപ്പെട്ടു. ഇതു കിട്ടിയ വെണ്ണൂർ സ്വദേശി പനഞ്ചിക്കപ്പറമ്പിൽ ജിനേഷിന്റെ മകൻ ധീരജ് കൃഷ്ണ (13)യാണ് തിരികെ ഏൽപ്പിച്ച് മാതൃകയായത്. മേലഡൂർ ഗവ. സമിതി സ്കൂളിലെ വിദ്യാർഥിയാണ് ധീരജ്. സ്കൂളിൽനിന്നു വീട്ടിലേക്കുള്ള സൈക്കിൾ യാത്രയിലാണ് പഴ്സ് വഴിയിൽനിന്ന് കിട്ടിയത്.