പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വ​ം
Tuesday, June 25, 2024 1:27 AM IST
മാ​ർ​ത്തോ​മ ഗേ​ൾ​സ് സ്കൂ​ളി​ൽ

തൃ​ശൂ​ർ: മാ​ർ​ത്തോ​മ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തു​ൽ എ​സ്. നാ​ഥ് നി​ർ​വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ഡോ. ​ജോ​ൺ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റി​ൻ​സ് പി.​സെ​ബാ​സ്റ്റ്യ​ൻ, കൗ​ൺ​സി​ല​ർ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​വി. ഷം​സു​ദീ​ൻ, അ​ധ്യാ​പ​ക​രാ​യ ജി. ​ദി​വ്യ, റോ​സ്മി ലാ​സ​ർ, മീ​ര സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഡോ. ​ഒ.​എ​സ്. രാ​ജി, ടി.​എ​ൻ. രേ​ണു​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ണ്ട​ശാം​ക​ട​വ്
പി​ജെ​എം​എ​സ്

ക​ണ്ട​ശാം​ക​ട​വ്: പി​ജെ​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. ​പ്രി​ൻ​സി​പ്പ​ൽ എ. അ​ബീ​ത ഉ​ദ്ഘാ​ട​നം ചെ​യ് തു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് സി.എ. മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. എ​സ്‌ എംസി ചെ​യ​ർ​മാ​ൻ നെ​ൽ​സ​ൺ വി. മാ​ത്യു, പി​ടി​എ വൈ​സ് പ്ര​സി​ ഡ​ന്‍റ്് എം.ആ​ർ. ര​മേ​ശ്, പ്ര​ധാ​നാ ധ്യാ​പി​ക ബീ​ന കെ. മേ​നോ​ൻ, ആ​ർ. രാ​ജ​ശ്രീ എ​ന്നി​വ​ർ പ്രസം​ഗിച്ചു.

ജി​ലേ​ബി​യും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് ന​വാ​ഗ​ത​രെ സീ​നി​യ​ർ വി​ദ്യാ​ർ​ഥിക​ൾ സ്വീ​ക​രി​ച്ച​ത്. ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ർ​ഡു​ക​ളും ആ​ശം​സ കാ​ർ​ഡു​ക​ളും പു​തിയ കൂ​ട്ടു​കാ​ർ​ക്ക് സീ​നി​യ​ർ വി​ദ്യാ​ർ​ഥിക​ൾ വി​ത​ര​ണം ചെ​യ്ത​ത് പു​തു​മ​യാ​യി. എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ കോ​-ഒാർഡി​നേ​റ്റ​ർ ആ​ർ. ശാ​ലി​നി, സൗ​ഹൃ​ദ ക്ല​ബ് കോ​-ഒാർഡി​നേ​റ്റ​ർ ശോ​ഭാ പ​ത്മ​നാ​ഭ​ൻ, കെ.ആ​ർ. ജ്യോ​തി, സ്കൂ​ൾ ലീ​ഡ​ർ അ​ൽ​ന ദീ​പ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഴു​വി​ൽ
സെ​ന്‍റ്് ആ​ന്‍റ​ണീ​സ്

പ​ഴു​വി​ൽ: സെ​ന്‍റ്് ആ​ന്‍റണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വ​വും മെ​റി​റ്റ് ഡേ​യും ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് കെ.​എ​സ്. മോ​ഹ​ൻദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. വി​ൻ​സെ​ന്‍റ്് ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ർ​മ മു​ഖ്യപ്ര​ഭാ​ഷ​ണം നി​ർ​വഹി​ച്ചു. പ്രി​ൻ​സി​പ്പൽ ഡോ. ​കെ.​എ.​ജോ​ർ​ജ്, പി​ടിഎ പ്ര​സി​ഡ​ന്‍റ് റാ​ഫി കൊ​മ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.