റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു
Monday, June 24, 2024 10:16 PM IST
ഒ​ല്ലൂ​ർ: ഒ​ല്ലൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കീ​മാ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കെ. ​എ​സ്. ഉ​ത്ത​മ​നാ​ണ് (55) മ​രി​ച്ച​ത്.

ഒ​ല്ലൂ​ർ സ്റ്റേ​ഷ​നും തൃ​ശൂ​ർ സ്റ്റേ​ഷ​നും ഇ​ട​യി​ൽ ഇന്നലെ രാ​വി​ലെ 11.30ഓ​ടെ​യാ​ണ് അ​പ​ക​ടം. ഒ​ല്ലൂ​ർ ഗാ​ങ് ന​ന്പ​ർ ര​ണ്ടി​ലെ കീ​മാ​ൻ ഉ​ത്ത​മ​നെ ഡ്യൂ​ട്ടി​ക്കി​ടെ വേ​ണാ​ട് എ​ക്സ്പ്ര​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ട്രെ​യി​നി​ന്‍റെ എ​ൻ​ജി​ന് അ​ടി​യി​ൽ കു​ടു​ങ്ങി​യ ഉ​ത്ത​മ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ച്ചു. എ​ൻ​ജി​ന് അ​ടി​യി​ൽ കു​ടു​ങ്ങി​കി​ട​ന്ന മൃ​ത​ദേ​ഹം 12.45 ഓ​ടെ​യാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. നെ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.